ഒറ്റ നോട്ടത്തില്‍

     തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പഞ്ചായത്താണ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴില്‍ ആയിരുന്ന പൊന്നാനി താലൂക്കില്‍പ്പെട്ട കടപ്പുറം ഒരുമനയൂര്‍ ചേര്‍ന്നതായിരുന്നു ഒരുമനയൂര്‍ പഞ്ചായത്ത് . ഈ പഞ്ചായത്തില്‍ നിന്നും കനോലി കാനലിന്‍റെ കിഴക്കും പടിഞ്ഞാറുമായി ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ട് കിടന്നിരുന്ന രണ്ടു പ്രദേശങ്ങളും 1968-ൽ ഭരണപരമായി വിഭജിച്ച് കിഴക്ക് ഭാഗത്തെ പ്രദേശത്തെ ഒരുമനയൂര്‍ പഞ്ചായത്ത് എന്നും പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശത്തെ കടപ്പുറം പഞ്ചായത്തെന്നും നാമകരണം ചെയ്തു. 

         ബീച്ചുകളും കായല്‍ തീരങ്ങളും ഉള്‍പ്പെടെ വീനോദസഞ്ചാരമേഖലക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. മുനക്കകടവ് അഴിമുഖം , ചേറ്റുവ ലൈറ്റ് ഹൌസ് എന്നിവ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. വടക്ക് ചാവക്കാട് മുനിസിപ്പാലിറ്റിയും തെക്ക് ചേറ്റുവ അഴിയും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും എന്നിങ്ങനെ മുന്ന് ഭാഗവും വെള്ളത്താലും ഒരുഭാഗം കരയുമായും ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് കടപ്പുറം ഗ്രാമപഞ്ചായത്ത്. 

  മത്സ്യ സമ്പത്തുകൊണ്ട് സമൃദ്ധമായ കടല്‍തീരമുള്ള പ്രദേശമാണ് കടപ്പുറം പഞ്ചായത്ത്. നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മത്സ്യ ബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ സാധ്യതയും ഈ രംഗത്തുണ്ട്. മുനക്കകടവ് ഹാര്‍ബര്‍ ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്. ഇതിന്‍റെ വികസനം നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സഹായകമാണ്.