കാഴ്ചപ്പാടും ദൌത്യവും

 കാഴ്ചപ്പാട് 

പൊതുജനങ്ങളെ ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കുന്ന മാത്യകാപരമായ പഞ്ചായത്ത് ഓഫീസും , ഗണമേന്മ ഉറപ്പ് വരുത്തുന്ന സേവനങ്ങളും സൊകര്യങ്ങളും യഥാസമയം നടപ്പിലാക്കുന്ന ജനസൌഹ്യത പഞ്ചായത്തായി നിലകൊള്ളുക എന്ന കാഴ്ചപ്പാടാണ് പഞ്ചായത്ത് കൈ കൊണ്ടിട്ടുള്ളത്.  “ജനകീയ പങ്കാളിത്തത്തോടെയും സുസ്ഥിര വികസന ലക്ഷ്യങ്ങളോടെയും സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉറപ്പാക്കി സ്വയംപര്യാപ്തവും മാതൃകാപരവുമായ ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.”

 ദൗത്യം 

  • ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക.
  • കുടിവെള്ളം, ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • കാർഷികവും സ്വയംതൊഴിൽ മേഖലയുമുൾപ്പെടെയുള്ള ഉപജീവന മാർഗങ്ങൾ ശക്തിപ്പെടുത്തുക.
  • പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കി ഹരിത ഗ്രാമം സൃഷ്ടിക്കുക.
  • ജനപങ്കാളിത്തം, സുതാര്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പാക്കി നല്ല ഭരണ സംവിധാനം സ്ഥാപിക്കുക.
  • ഡിജിറ്റൽ സേവനങ്ങളും ആധുനിക ഭരണ സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുക.