സംസ്ഥാന സർക്കാർ
പഞ്ചായത്ത്
ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും.
Manaf V M
പ്രസിഡൻ്റ്
Sakeena Basheer
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
P A Ashkar Ali
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
Haseera
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
Dileep Kumar
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
Suhas C M
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പഞ്ചായത്താണ്. മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ കീഴില് ആയിരുന്ന പൊന്നാനി താലൂക്കില്പ്പെട്ട കടപ്പുറം ഒരുമനയൂര് ചേര്ന്നതായിരുന്നു ഒരുമനയൂര് പഞ്ചായത്ത് . ഈ പഞ്ചായത്തില് നിന്നും കനോലി കാനലിന്റെ കിഴക്കും പടിഞ്ഞാറുമായി ഭൂമിശാസ്ത്രപരമായി വേര്തിരിക്കപ്പെട്ട് കിടന്നിരുന്ന രണ്ടു പ്രദേശങ്ങളും 1968-ൽ ഭരണപരമായി വിഭജിച്ച് കിഴക്ക് ഭാഗത്തെ പ്രദേശത്തെ ഒരുമനയൂര് പഞ്ചായത്ത് എന്നും പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശത്തെ കടപ്പുറം പഞ്ചായത്തെന്നും നാമകരണം ചെയ്തു. ബീച്ചുകളും കായല് തീരങ്ങളും ഉള്പ്പെടെ വീനോദസഞ്ചാരമേഖലക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. മുനക്കകടവ് അഴിമുഖം , ചേറ്റുവ ലൈറ്റ് ഹൌസ് എന്നിവ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. വടക്ക് ചാവക്കാട് മുനിസിപ്പാലിറ്റിയും തെക്ക് ചേറ്റുവ അഴിയും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും എന്നിങ്ങനെ മുന്ന് ഭാഗവും വെള്ളത്താലും ഒരുഭാഗം കരയുമായും ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഉപദ്വീപാണ് കടപ്പുറം...